News Desk

2021-04-19 01:37:22 pm IST
ദോഹ: കൊവിഡ് ഭീതിയെ തുടര്‍ന്ന് ഇത്തവണ റമദാന്‍ മാസം ഖത്തറില്‍ നിന്നും ഉംറക്ക് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയതായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏജന്റുമാര്‍ പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

സാധാരണ റമദാന്‍ മാസങ്ങളില്‍ ഉംറക്കായി ഖത്തറില്‍ നിന്നും രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടാവാറുള്ളത്. വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും ദോഹയില്‍ നിന്നും ഉംറക്കായി പാക്കേജുകള്‍ ഉണ്ടെങ്കിലും കൊവിഡ് ഭീതിയില്‍ അവക്കൊന്നും ജനപ്രിയത ഇല്ലാതായിട്ടുണ്ട്. 

ഇത്തവണത്തെ ഉംറ പാക്കേജ് തുകയെ കുറിച്ചും ആളുകള്‍ക്കിടയില്‍ ആകര്‍ഷണീയത ഇല്ലാതായിട്ടുണ്ട്. റമദാന്‍ കഴിയുന്നതോട് കൂടി ആരംഭിക്കുന്ന ഹജ്ജ് കാംപയിന്‍  ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏജന്റുമാരെ തുണക്കുമെന്ന പ്രതീക്ഷയിലാണെന്ന് പ്രാദേശിക പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top