News Desk

2021-06-04 08:50:30 pm IST

ദോഹ: സൈനിക മേഖലയില്‍ സഹകരണം ശക്തമാക്കാന്‍ ഖത്തറും അമേരിക്കയും തമ്മില്‍ ധാരണയിലെത്തി. കഴിഞ്ഞ ദിവസം ഖത്തര്‍ പ്രതിരോധ മന്ത്രി ഡോ.ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയ്യ ഇതിന്റെ ഭാഗമായി അമേരിക്കന്‍ പ്രതിരോധ മന്ത്രി ലോയിഡ് ഓസ്റ്റിനുമായി ടെലിഫോണില്‍ സംഭാഷണം നടത്തി. 

ഇരു രാഷ്ട്രങ്ങളും തമ്മില്‍ സൈനിക മേഖലയില്‍ പാരമ്പര്യമായി ബന്ധം നില നില്‍ക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ഭാവിയിലും ശക്തമായ സഹകരണം ഉറപ്പു വരുത്താന്‍ ഇരു രാഷ്ട്ര തലവന്മാരും ശ്രമിക്കുമെന്നും ചര്‍ച്ചയില്‍ തീരുമാനിച്ചു. ഖത്തര്‍ വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top