ദോഹ: ഖത്തറില്‍ ഫിഫ ലോകകപ്പിന് മുന്നോടിയായി 50 വായു ഗുണ നിലവാര പരിശോധനാ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചു. ലബോറട്ടറി വകുപ്പിലെ വായു ഗുണനിലവാര വിഭാഗം മേധാവി അബ്ദുല്ല അലി അല്‍ ഖുലൈഫിയാണ് ഇക്കാര്യം അറിയിച്ചത്.
വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനുള്ള ദേശീയ ശൃംഖല രാജ്യമെമ്പാടും വിതരണം ചെയ്യപ്പെടുന്നുവെന്നും മന്ത്രാലയം വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നുവെന്നും അല്‍-ഖുലൈഫി വിശദീകരിച്ചു.
ഖത്തര്‍ മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ അടുത്തിടെ ഖത്തര്‍ സര്‍വകലാശാലയിലെ പരിശീലന സ്ഥലങ്ങള്‍ക്ക് സമീപം അന്തരീക്ഷത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനുള്ള ആദ്യത്തെ സ്റ്റേഷന് സ്ഥാപിച്ചിരുന്നു.
2022 ലോകകപ്പ് സ്റ്റേഡിയങ്ങള്‍ക്കും പരിശീലന വേദികള്‍ക്കും സമീപം അന്തരീക്ഷ ഗുണനിലവാര നിരീക്ഷണം വര്‍ധിപ്പിക്കുന്നതിനുള്ള സംയുക്ത പരിപാടിയുടെ ഭാഗമായാണ് പുതിയ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്.
അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനും വായുവിന്റെ ഗുണനിലവാരത്തിനായുള്ള മികച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ഖത്തറില്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനും മന്ത്രാലയത്തിന്റെ ഈ ശ്രമങ്ങള്‍ ലക്ഷ്യമിടുന്നുവെന്ന് അല്‍ ഖുലൈഫി ചൂണ്ടിക്കാട്ടി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക