2021-03-24 08:09:06 pm IST

റാസല്‍ഖൈമ: കൊവിഡ് മൂലം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് വിമാന സര്‍വീസുകള്‍ കൂടി യു.എ.ഇയില്‍ നിന്ന് പുനരാരംഭിക്കുന്നു. കോഴിക്കോട്ടേക്ക് റാസല്‍ഖൈമയില്‍ നിന്ന് ഈ മാസം 31-നും അല്‍ഐനില്‍നിന്ന് ജൂലൈ ഒന്നിനുമാണ് സര്‍വീസ് ആരംഭിക്കുന്നത്. 

റാസല്‍ഖൈമയില്‍ നിന്ന് ബുധന്‍, വെള്ളി എന്നീ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.30-ന് പുറപ്പെടുന്ന വിമാനം വൈകിട്ട് ഏഴിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തും. പ്രാദേശിക സമയം രാവിലെ 10.15-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.40-ന് റാസല്‍ഖൈമയില്‍ എത്തും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്.

അല്‍ഐനില്‍ നിന്ന് വ്യാഴാഴ്ചകളില്‍ ഉച്ചയ്ക്ക് 1.25-ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 6.45-ന് കരിപ്പൂരിലെത്തും. തിരിച്ച് രാവിലെ 10-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.30-ന് റാസല്‍ഖൈമയില്‍ ഇറങ്ങും. രണ്ട് വിമാനങ്ങളിലെയും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

എയര്‍ ഇന്ത്യയുടെ ദുബൈ- ഇന്ത്യ സെക്ടറുകളിലെ വേനല്‍ക്കാല വിമാന സര്‍വീസ് പട്ടികയും പ്രസിദ്ധീകരിച്ചു. എയര്‍ ബബ്ള്‍ കരാര്‍ പ്രകാരം മാര്‍ച്ച് 29 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് സേവനം.

എയര്‍ ഇന്ത്യ വേനല്‍ക്കാല ഷെഡ്യൂള്‍

ദുബൈ-കൊച്ചി: തിങ്കള്‍, വ്യാഴം

ദുബൈ-കോഴിക്കോട്: വ്യാഴം

ദുബൈ-കണ്ണൂര്‍: ശനി

ദുബൈ-മുംബൈ: ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി, ശനി

ദുബൈ-ഹൈദരാബാദ്: വ്യാഴം, വെള്ളി, ശനി, ഞായര്‍

ദുബൈ-ഡല്‍ഹി: തിങ്കള്‍, ചൊവ്വ, ബുധന്‍, വെള്ളി, ശനി, ഞായര്‍

ദുബൈ-ചെന്നൈ: വെള്ളി, ഞായര്‍

ദുബൈ-ബെംഗളൂരു: ബുധന്‍

ദുബൈ-അമൃത് സര്‍: ചൊവ്വ, ശനി

ദുബൈ-അഹമ്മദാബാദ്: വെള്ളി


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top