News Desk

2021-04-24 02:55:46 pm IST
മസ്‌കറ്റ്: ഒമാനിലേക്കുള്ള ഇന്നത്തെ വിമാന സര്‍വീസ് സമയക്രമത്തില്‍ മാറ്റം വരുത്തി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. 

എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ മസ്‌കറ്റ്-കണ്ണൂര്‍ വിമാന സര്‍വീസിന്റെ ഷെഡ്യൂളാണ് പ്രഖ്യാപിച്ചത്. ഇന്ന് (ഏപ്രില്‍ 24) കണ്ണൂര്‍-മസ്‌കറ്റ്, മസ്‌കറ്റ്-കണ്ണൂര്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ സമയം പരിഷ്‌കരിച്ചതായി എയര്‍ലൈന്‍ അറിയിച്ചു. 

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാന്‍ പ്രവേശന വിലക്കേര്‍പ്പെടുത്തിയത് ഇന്നു മുതലാണ് പ്രാബല്യത്തില്‍ വരിക. ഇതിന്റെ പശ്ചാത്തലത്തില്‍ ഒമാന്‍ നടപ്പാക്കുന്ന നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് കണ്ണൂര്‍-മസ്‌കറ്റ് വിമാനം ഉച്ചയ്ക്ക് 2:15 ന് പുറപ്പെട്ട് വൈകിട്ട് 4: 45 ന് മസ്‌കറ്റില്‍ എത്തിച്ചേരും. 

മസ്‌കറ്റ്-കണ്ണൂര്‍ വിമാനം വൈകിട്ട് 5:45 ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടും. രാത്രി 11: 20ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരും. അതേസമയം, ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് മിക്ക ജി.സി.സി രാജ്യങ്ങളും ഇന്ത്യയിലേക്കും പുറത്തേക്കും വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയാണ്.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്   ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top