News Desk

2021-04-24 03:00:18 pm IST
ദുബൈ: തിരുവനന്തപുരം-കോഴിക്കോട്-അബുദാബി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം നേരത്തെയാക്കി. തിരുവനന്തപുരത്ത് നിന്നുള്ള വിമാനം ഇന്ന് വൈകിട്ട് 6.00 ന് പുറപ്പെടും. കോഴിക്കോട് -അബുദാബി വിമാനം വൈകിട്ട് 07.45 ന് പുറപ്പെടും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ തങ്ങളുടെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.



യു.എ.ഇയില്‍ യാത്രാവിലക്ക് തുടങ്ങുന്നതിന് മുമ്പ് അടിയന്തിരമായി എത്തിചേരേണ്ടവര്‍ക്കായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്ന് കോഴിക്കോട് -റാസല്‍ ഖൈമ റൂട്ടില്‍ അധികവിമാനസര്‍വ്വീസും നടത്തും. രാത്രി 8.15 നാണ് ഈ വിമാനം കോഴിക്കോട് നിന്ന് പുറപ്പെടുക.

ടിക്കറ്റുകള്‍ എയര്‍ ഇന്ത്യ ബുക്കിംഗ് ഓഫീസുകളില്‍ നിന്നോ വിമാനത്താവളത്തില്‍ നിന്നോ വാങ്ങാവുന്നതാണ്.



ഏപ്രില്‍ 24ന് അര്‍ദ്ധരാത്രി 11.59 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യു.എ.ഇ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പ്രാബല്യത്തില്‍ വരുന്നത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച അറിയിപ്പുണ്ടായത്. പത്ത് ദിവസത്തേക്കാണ് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും ഇന്ത്യയിലെ കൊവിഡ് സാഹചര്യം പരിഗണിച്ച് വിലക്ക് നീട്ടാന്‍ സാധ്യതയുണ്ടെന്നാണ് പൊതുവെയുള്ള ധാരണ.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top