News Desk

2021-02-12 02:20:50 pm IST
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നിന്നെന്ന വ്യാജേന വ്യാജ മെയില്‍ ഐഡികളില്‍ നിന്ന് വരുന്ന തൊഴില്‍ ഓഫറുകളോട് പ്രതികരിക്കരുതെന്ന് അധികൃതര്‍ അറിയിച്ചു.

ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അധികൃതര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങള്‍ക്കും ഔദ്യോഗിക വെബ്‌സൈറ്റായ https: // careers.airindiaexpress.in സന്ദര്‍ശിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 


Top