News Desk

2021-05-29 11:19:32 am IST
ന്യൂഡല്‍ഹി: ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ വവ്വാലിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. വിമാനത്താവളത്തില്‍നിന്ന് വ്യാഴാഴ്ച പുലര്‍ച്ചെ നൊവാര്‍ക്കിലേക്ക് പറന്ന വിമാനമാണ് അരമണിക്കൂറിന് ശേഷം തിരികെ ഡല്‍ഹിയില്‍ തന്നെ ഇറക്കിയത്.

വിമാനം പറന്ന ശേഷമാണ് വവ്വാലിനെ കണ്ടെത്തിയത്. ഇതോടെ പൈലറ്റ് വിമാനം തിരിച്ച് ഡല്‍ഹിയില്‍ തന്നെ ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബിസിനസ് ക്ലാസില്‍ സീറ്റിനു സമീപം ചത്ത നിലയിലാണ് വവ്വാലിനെ കണ്ടെത്തിയത്. വിമാനം താഴെയിറക്കി അണുവിമുക്തമാക്കി. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ നൊവാര്‍ക്കില്‍ എത്തിച്ചു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാറ്ററിങ്ങിനുള്ള ലോഡിങ് വാഹനങ്ങളില്‍ നിന്നാണ് എലികളും വവ്വാലുകളും വിമാനത്തിനുള്ളില്‍ വരാറുള്ളതെന്നും അത്തരം വാഹനങ്ങളില്‍നിന്ന് വവ്വാല്‍ കയറിയതാകാമെന്നും അധികൃതര്‍ പറഞ്ഞു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO READ

Top