Breaking News
അരാംകോ ആക്രമണം : ഉത്തരവാദികള്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ... | 'പ്ലാസ്റ്റിക് രഹിത ചൊവ്വാഴ്ച ' ഖത്തറിൽ പുതിയ കാമ്പയിൻ ആരംഭിച്ചു | സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു | മുഖാവരണം ധരിക്കണമെന്ന നിയമം വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ റദ്ദാക്കി | ദോഹ മെട്രോ ഷോപ്പുകൾ വാടകക്കെടുക്കാനുള്ള രെജിസ്ട്രേഷൻ തിയതി നീട്ടി | നിലപാട് കടുപ്പിക്കുന്നു ; അമേരിക്കയുമായി ഒരു ചര്‍ച്ചക്കും ഇനിയില്ലെന്ന് ഇറാന്‍ | വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി | നെതന്യാഹു വാഴുമോ ? ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം | ഖത്തറിലെ ചില ഡ്രൈവർ വളരെ മോശമായാണ് വാഹനമോടിക്കുന്നതെന്ന് പ്രാദേശിക പത്രം | സൗദിയിൽ തടവിലായ ഖത്തരി പൗരന്മാരുമായി ഉടൻ തന്നെ ആശയവിനിമയം നടത്തുമെന്ന് ഖത്തർ |

എയർ ഇന്ത്യ വിമാനങ്ങൾ സ്ഥിര സ്വഭാവത്തിൽ വൈകിയോടുന്നത് യാത്രക്കാരുടെ കനത്ത പ്രതിഷേധത്തിന് ഇടയാക്കുന്നതായി റിപ്പോർട്. ഇന്നലെയും സ്ത്രീകളും കുട്ടികളും ഉള്‍പെടെ 173 യാത്രക്കാര്‍ അബുദാബി വിമാനത്താവളത്തില്‍ ദുരിതത്തിലായി.

കഴഞ്ഞ ദിവസം  രാത്രി 9.10ന് അബുദാബിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് തിരിക്കേണ്ടിയിരുന്ന ഐഎക്‌സ് 538 വിമാനമാണ് യാത്രക്കാരെ കടുത്ത പ്രതിഷേധത്തിന് ഇരയാക്കി കൊണ്ട് വൈകിയോടിയത്. കൊച്ചി, കോഴിക്കോട് എന്നിവങ്ങളിൽ എയർ ഇന്ത്യ വിമാനങ്ങൾ സ്ഥിര സ്വഭാവത്തിൽ വൈകിയോടുന്നത് യാത്രക്കാരുടെ പ്രതിഷേധത്തിന് ഇരയാക്കുന്നതായി റിപ്പോർട്ടുകളിൽ പറയപ്പെടുന്നുണ്ട്.

വേനൽ അവധിക്കായി നേരത്തെ തന്നെ വൻ തുക മുടക്കിയവർക്ക് പോലും രക്ഷയില്ലെന്ന അവസ്ഥയാണ് ഇപ്പോൾ എന്നും ഇതുമായി ബന്ധപ്പെട്ട പരാതികൾ പോലും ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന എയർ ഇന്ത്യ ഉദ്യോഗസ്ഥർ കടുത്ത അനാസ്ഥയാണ് കാണിക്കുന്നതാണെന്നും യാത്രക്കാർ പരാതിപെടുന്നുണ്ട്. 

Top