News Desk

2021-04-21 11:45:38 am IST

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും യു.കെയിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച് എയര്‍ ഇന്ത്യ. ഏപ്രില്‍ 24 മുതല്‍ 30 വരെയുള്ള യാത്രാ വിമാനങ്ങളാണ് റദ്ദാക്കിയതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. 

യാത്രാ വിലക്കുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെയും കഴിഞ്ഞ ദിവസം ബ്രിട്ടണ്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇന്ത്യയിലെ പുതിയ കൊവിഡ് വകഭേദത്തിന്റെ അതിതീവ്ര വ്യാപനം കണക്കിലെടുത്താണ് വെള്ളിയാഴ്ച മുതല്‍ ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. 

ഏപ്രില്‍ 24 മുതല്‍ 30 വരെ യാത്ര ചെയ്യേണ്ടവര്‍ക്ക് പുതുക്കിയ തീയതി നല്‍കുമെന്നും റീഫണ്ട് തുടങ്ങി വിഷയങ്ങളില്‍ അധികം വൈകാതെ തീരുമാനം ഉണ്ടാകുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top