Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും |

ഇന്ത്യൻ തലസ്ഥാനമായ ന്യൂഡൽഹിയിൽ നിന്നും ദോഹയിലേക്കുള്ള പ്രതിദിന സർവീസുകൾ ഒരെണ്ണം കൂടി വർധിപ്പിച്ചതായി എയർ ഇന്ത്യ വ്യക്തമാക്കി. ശൈത്യ കാലത്തെ യാത്ര തിരക്ക് പരിഗണിച്ചാണ് സർവീസ് വർധിപ്പിക്കാനായി തീരുമാനം ആയത്.

ഒക്ടോബർ ഇരുപത്തിയൊമ്പത് മുതൽക്കാണ് പുതിയ സർവീസ് പ്രവർത്തിച്ചു തുടങ്ങുക. ഇതുമായി ബന്ധപ്പെട്ട ബുക്കിങ്ങുകൾ ആരംഭിച്ചു കഴിഞ്ഞതായി  എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

ജെറ്റ് എയർവേയ്‌സ് പ്രവർത്തനം നിർത്തിവച്ചതുമായി ബന്ധപ്പെട്ട വിടവിലാണ് എയർ ഇന്ത്യ സർവീസ് പ്രവർത്തനം ആരംഭിക്കുന്നത്. 


Top