News Desk

2021-04-19 06:36:05 pm IST
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി എയര്‍ ഇന്ത്യ എക്‌സ് പ്രസ്. ഇന്ത്യയില്‍ നിന്ന് ദുബൈ വിമാനത്താവളത്തിലേക്ക് പോകുന്ന എല്ലാ യാത്രക്കാരും കൊവിഡ് ടെസ്റ്റിന്റെ കാര്യത്തില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു ഏപ്രില്‍ 22ന് രാത്രി 12 മണിക്ക് ശേഷം പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്ല്യത്തില്‍ വരും. ട്വിറ്ററിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

1. 48 മണിക്കൂറിനകം എടുത്ത കൊവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. സാംപിള്‍ ശേഖരിക്കുന്ന സമയമാണ് കണക്കാക്കുക. സാംപിള്‍ ശേഖരിക്കുന്ന തീയ്യതിയും സമയവും ഫലം ലഭിക്കുന്ന തിയ്യതിയും സമയവും ഇതില്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.

2. സര്‍ട്ടിഫിക്കറ്റില്‍ ഫലം നെഗറ്റീവെന്ന് ഇംഗ്ലീഷിലോ അറബിയിലോ കാണിച്ചിരിക്കണം. യു.എ.ഇ അംഗീകൃത ലാബില്‍ നിന്നുള്ളതായിരിക്കണം പരിശോധന.

3. ഒറിജിനല്‍ റിപോര്‍ട്ടിലേക്ക് ലിങ്ക് ചെയ്യുന്ന ക്യു.ആര്‍ കൊഡ് കോവിഡ് ടെസ്റ്റ് റിപോര്‍ട്ടില്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമാണ്. എയര്‍ലൈനും ദുബൈ ഹെല്‍ത്ത് അതോറിറ്റിയും ഈ ക്യൂ.ആര്‍ കോഡ് ഉപയോഗിച്ചാണ് ടെസ്റ്റ് റിപോര്‍ട്ട് പരിശോധിക്കുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top