News Desk

2021-05-04 06:03:38 pm IST
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കിയില്ലെങ്കില്‍ പണിമുടക്കാരംഭിക്കുമെന്ന് ഭീക്ഷണിയുമായി എയര്‍ ഇന്ത്യ പൈലറ്റുമാര്‍. എല്ലാ പൈലറ്റുമാര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കണം. പൈലറ്റുമാരില്‍ പലരും കൊവിഡ് പൊസിറ്റീവാണ്. ഇവര്‍ക്ക് മതിയായ ചികിത്സ ലഭ്യമാക്കുന്നില്ലെന്നും പൈലറ്റുമാര്‍ ആരോപിച്ചു. ഇതു സംബന്ധിച്ച് പൈലറ്റ് അസോസിയേഷന്‍ വ്യോമയാന മന്ത്രിക്ക് പരാതി നല്‍കി.

രാജ്യത്ത് കൊവിഡ് വ്യാപനത്തിന് അതിതീവ്രമായിത്തന്നെ തുടരുകയാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം ഇപ്പോഴും മൂന്നരലക്ഷത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 3, 57,229 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് രാവിലെ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. 3449 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2,22,408 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 34,47,133 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top