Breaking News
അൽ ഖോർ ഫാമിലി പാർക്ക് പ്രവർത്തന സമയം നീട്ടുന്നു | ഖത്തറിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സർക്കാർ കമ്മ്യൂണിക്കേഷൻ ഓഫീസ് | സ്‌കൂളുൾ, കോളേജ് സമരവും പഠിപ്പുമുടക്കും വിലക്കി ഹൈക്കോടതി | “ലോകത്തിലെ ഏറ്റവും കൂടുതൽ വറുത്ത ചിക്കൻ '' വിളമ്പി റെക്കോർഡ് നേടാൻ ഖത്തറിലെ ഹോട്ടൽ | ഖത്തറിന്റെ പ്രതിരോധം ഉപരോധത്തെ പരാജയപെടുത്തിയെന്ന് ഖാലിദ് ബിൻ മുഹമ്മദ് അൽ ആതിയ | ഡല്‍ഹി കലാപം: വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി | ഇറാനുവേണ്ടി ചാര പ്രവൃത്തി നടത്തിയ സൗദി പൗരന് വധശിക്ഷ, ഏഴു പേര്‍ക്ക് 58 വര്‍ഷം തടവ് | കുവൈത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 18 ആയി; 19 ഫാര്‍മസികള്‍ അടച്ചുപൂട്ടി | കൊറോണ വൈറസ്; ചൈന, ദക്ഷിണ കൊറിയ, ഇറാൻ കപ്പലുകൾക്ക് വിലക്കേർപ്പെടുത്തി ഖത്തർ | ഖത്തർ സുപ്രീം ജുഡീഷ്യറി കൗൺസിൽ പുതിയ നീതിന്യായ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചു |
2019-07-09 01:52:19pm IST

എയർ ഇന്ത്യയുടെ ഭീമമായ പ്രതിവർഷ സാമ്പത്തിക നഷ്ടത്തിന് പിന്നിൽ ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നുള്ള വിമാന കമ്പനികളെന്ന് ആരോപണം. ദി ഹിന്ദു ദിനപത്രമാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്.

ഡൽഹി ഹൈ കോടതിയിൽ  ഇതുമായി ബന്ധപ്പെട്ട ആരംഭിച്ച കേസുകളുടെ നടപടിക്രമങ്ങൾ നിർത്തലാക്കി സുപ്രീം കോടതി വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായും ജൂലൈ 23 നു കേസ്  വീണ്ടും വാദം കേൾക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. എയർ ഇന്ത്യക്ക് പ്രതിവർഷം ഉണ്ടാവുന്നത് 8000 കോടിയിലധികം സാമ്പത്തിക നഷ്ടമാണ്.

ഗൾഫിലെ ചില മുൻ നിര വിമാനകമ്പനികളാണ് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലെ ചില ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ചു കൊണ്ട് നടത്തുന്ന കള്ള കളികളാണ് എയർ ഇന്ത്യയുടെ ഭീമമായ സാമ്പത്തിക നഷ്ടത്തിന് പിന്നിലെന്നാണ് ആരോപണം.

ഗൾഫ് വിമാന കമ്പനികൾക്ക് ഇന്ത്യൻ സർവീസുകളിലേക്കുള്ള സീറ്റ് വർധിപ്പിച്ചു നൽകൽ ഉൾപ്പെടയുള്ള ആരോപണങ്ങൾക് ഇന്ത്യൻ ഉദ്യോഗസ്ഥർ കൂട്ടുനിന്നെന്നാണ് പരാതിയിൽ പ്രധാനമായും ആരോപിക്കുന്നത്. 

Top