News Desk

2021-02-24 01:38:47 pm IST
ദോഹ: എയര്‍ ഇന്ത്യയുടെ നിലപാടില്‍ പ്രതിഷേധം കനക്കുന്നു. കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും റീഫണ്ട് നല്‍കാന്‍ തയാറാകാത്തതിനാലാണ് പ്രതിഷേധം ഉയരുന്നത്. 

പരാതികളിലും നിവേദനങ്ങളിലും നേരത്തേ പ്രവാസികള്‍ നല്‍കിയിരുന്നു. ഇതില്‍ നടപടി ഉടന്‍ വേണമെന്ന് പ്രവാസികള്‍ ആവശ്യപ്പെടുന്നുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിവേദനം നല്‍കാന്‍ തയാറെടുത്ത് കൂടുതല്‍ പ്രവാസി അസോസിയേഷനുകളു രംഗത്തെത്തിയിട്ടുണ്ടെന്നാണ് വിവരം. 

ഡല്‍ഹിയിലെ പ്രവാസി ലീഗല്‍ സെല്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക മുഴുവനായും റീഫണ്ട് ചെയ്യണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയിലാണ് യാത്രക്കാരന്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുമ്പോള്‍ സര്‍വീസ് ചാര്‍ജിന്റെ പേരില്‍ ഒരു ടിക്കറ്റിന് 156 റിയാലോളം (ഏകദേശം 3,000 ഇന്ത്യന്‍ രൂപ) തുക കുറച്ചു റീഫണ്ട് നല്‍കുന്ന എയര്‍ഇന്ത്യ നിലപാട് വിവാദമായിരിക്കുന്നത്. 

സുപ്രീം കോടതിയുടെ അധികാര പരിധി ഇന്ത്യ ആയതിനാല്‍ ഇന്ത്യയ്ക്ക് പുറത്തുള്ള യാത്രക്കാര്‍ക്ക് ഉത്തരവ് ബാധകമല്ലെന്ന സമീപനമാണ് എയര്‍ ഇന്ത്യ സ്വീകരിച്ചിരിക്കുന്നതെന്നും ആരോപണമുണ്ട്. ഇന്ത്യയില്‍ നിന്നെടുത്ത ടിക്കറ്റുകള്‍ക്ക് മുഴുവന്‍ തുകയും റീഫണ്ട് നല്‍കുകയും ദോഹയില്‍ നിന്നെടുത്ത ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുമ്പോള്‍ നല്ലൊരു തുക സര്‍വീസ് ചാര്‍ജ് ഈടാക്കുകയും ചെയ്യുന്ന എയര്‍ ഇന്ത്യയുടെ നിലപാട് പ്രവാസി ഇന്ത്യക്കാരോടുളള വിവേചനമാണ്. യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് കാലത്ത് റദ്ദാക്കപ്പെട്ട വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവര്‍ക്ക് 2021 ഡിസംബര്‍ വരെയാണ് അതേ ടിക്കറ്റില്‍ യാത്രാനുമതിയുള്ളതെന്നും അതേസമയം ഖത്തര്‍ എയര്‍വെയ്സ്, ഇന്‍ഡിഗോ വിമാനങ്ങള്‍ യാത്രക്കാരന് ടിക്കറ്റ് തുക റീഫണ്ട് നല്‍കുകയോ നിശ്ചിത കാലാവധിയിലുള്ള വൗച്ചറുകള്‍ നല്‍കുകയോ ചെയ്യുന്നുണ്ടെന്നുമാണ് വിവരം.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top