Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ട്രിപ്പോളി : ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിക്കു സമീപം കുടിയേറ്റക്കാരുടെ താമസ കേന്ദ്രത്തിനു നേരെ ചൊവ്വാഴ്ച ഉണ്ടായ വ്യോമാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 80 ലേറെപേര്‍ക്കു പരുക്കേറ്റു. ട്രിപ്പോളിയിലെ തജൗറ തടവുകേന്ദ്രത്തിനുനേരെയാണ് ആക്രമണമുണ്ടായത്. 600-ലേറെ ആളുകളെയാണ് ഇവിടെ പാര്‍പ്പിച്ചിരുന്നത്.

വിമത നേതാവ് ഖലീഫ ഹിഫ്‌തെര്‍ നേതൃത്വം നല്‍കുന്ന ലിബിയന്‍ നാഷനല്‍ ആര്‍മിയാണ് (എല്‍എന്‍എ) ആക്രമണത്തിനു പിന്നിലെന്ന് ലിബിയ ആരോപിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ പിന്തുണയുള്ള ലിബിയന്‍ സര്‍ക്കാരിനെ അനുകൂലിക്കുന്ന സൈന്യവും ലിബിയന്‍ നാഷനല്‍ ആര്‍മിയും തമ്മില്‍ ട്രിപ്പോളിയുടെ നിയന്ത്രണത്തിനായി നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമാണ് വ്യോമാക്രമണം.

Top