Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ |

ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് ശനിയാഴ്ച ഉച്ചക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം പണിമുടക്കിയതിനെ തുടർന്ന് ദുരിതത്തിലായി യാത്രക്കാർ.വിമാനം എപ്പോള്‍ പുറപ്പെടും എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.

ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് പുറപ്പെടേണ്ടതായിരുന്നു എ.ഐ 934 ഡ്രീംലൈനര്‍ വിമാനം.എന്നാൽ  കൊച്ചിയിലേക്ക് പോകേണ്ട യാത്രക്കാര്‍ ബോര്‍ഡിങ് പാസെടുത്ത് അവസാന നിമിഷമാണ് വിമാനം വൈകുമെന്ന വിവരം അധികൃതര്‍ അറിയിച്ചത്. 

നീണ്ട മുപ്പത് മണിക്കൂര്‍ പിന്നിട്ടിട്ടും കൃത്യമായ മറുപടി നല്‍കാന്‍ എയര്‍ ഇന്ത്യ വിസമ്മതിക്കുകയാണ്. വൈകീട്ട് അഞ്ചിന് പുറപ്പെടും എന്ന് അറിയിച്ചിരുന്നെങ്കിലും അതും നടന്നില്ല. ഇന്ത്യന്‍ സമയം രാത്രി ഒമ്പതു മണിക്കെങ്കിലും പുറപ്പെടുമെന്നാണ് ഏറ്റവും അവസാനവിവരം. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരുടെ നിഷേധ നിലപാട് യാത്രക്കാരെ രോഷാകുലരാക്കി. സാങ്കേതിക തകരാറാണ് വിമാനം വൈകാന്‍ കാരണമെന്നാണ് പറയുന്നത്.

ഹോട്ടലുകളില്‍ തങ്ങുകയാണ് യാത്രക്കാര്‍. പ്രായമായവരും പിഞ്ചുകുട്ടികളുമടക്കം മുന്നൂറോളം യാത്രക്കാരാണ് വിമാനം പുറപ്പെടാന്‍ വൈകിയതുമൂലം ദുരിതമനുഭവിക്കുന്നത്.

Top