2020-02-24 09:03:23 pm IST
ദുബായ്: ദുബായ് എയർലൈനിലെ ടിക്കറ്റ് ജീവനക്കാരനാണ് 162,155 ദിർഹത്തിന്റെ തട്ടിപ് നടത്തിയത്. ടിക്കറ്റുകൾക്ക് ഉയർന്ന വില ഈടാക്കുകയും വ്യത്യാസം അതു കണക്കിൽ ചേർക്കുകയും ചെയ്തു.  2018 സെപ്റ്റംബർ മുതൽ  പണം തട്ടിയെടുത്തതായി പ്രതി സമ്മതിച്ചു. 

2019 സെപ്റ്റംബറിൽ ആണ് പ്രതിയെ പിടിച്ചത്. പ്രതി 2016 മുതൽ എയർലൈനിനായി ജോലി ചെയ്യുകയായിരുന്നു.സാമ്പത്തിക സ്ഥിതി മോശമായതിനാലാണ് താൻ തട്ടിപ്പ് നടത്തിയതെന്നു പ്രതി ഏറ്റു പറഞ്ഞു. അദ്ദേഹം ടിക്കറ്റുകൾ ഉയർന്ന വിലയ്ക്ക് വിൽക്കുന്നുണ്ടെന്നും സിസ്റ്റത്തിലെ തുക കുറക്കുകയും ചെയ്‌തെന്ന് അധികൃതർ കണ്ടെത്തി.  

തന്റെ നേട്ടത്തിനായി അദ്ദേഹം ഈ വ്യത്യാസം പോക്കറ്റ് ചെയ്യാറുണ്ടായിരുന്നു എന്നും 39 കാരനായ ലെബനൻ ഉദ്യോഗസ്ഥൻ രേഖകളിൽ പറഞ്ഞു.എയർലൈനുമായി ഒരു ഒത്തുതീർപ്പിലെത്താൻ താൻ തയ്യാറാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. 

എന്നിരുന്നാലും പ്രതിയെ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ദുബായ് കോടതി ശിക്ഷികാണാന് സാധ്യത . അടുത്ത വാദം മാർച്ച് 15 നാണ്.
Top