News Desk

2021-06-05 09:14:45 pm IST
കാലിഫോര്‍ണിയ: യു.എസ് ആസ്ഥാനമായുള്ള സൗത്ത് വെസ്റ്റ് എയര്‍ലൈനിന്റെ വിമാനത്തില്‍ യാത്രക്കാരിയും വിമാന ജീവനക്കാരിയും തമ്മില്‍ തല്ല്. യാത്രക്കാരിയുടെ ഇടിയേറ്റ് വിമാന ജീവനക്കാരിയുടെ രണ്ട് പല്ലുകള്‍ താഴെ വീഴുകയും ചെയ്തു. 

സാക്രമെന്റോയില്‍ നിന്ന് സാന്‍ഡിയാഗോയിലേക്ക് പോകുന്ന വിമാനത്തിലാണ് സംഭവമെന്ന് സി.ബി.എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇടിയെ തുടര്‍ന്ന്  ജീവനക്കാരിയുടെ മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തവും വാര്‍ന്നു. വിമാനത്തിലെ യാത്രക്കാരില്‍ ആരോ പകര്‍ത്തിയ  വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. സാന്‍ ഡിയാഗോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ഇറങ്ങാന്‍ നില്‍ക്കുമ്പോള്‍ ആണ് ബഹളം നടന്നത്. 

സീറ്റ് ബെല്‍റ്റ് ഉറപ്പിക്കാന്‍ വിമാനത്തിലെ ജീവനക്കാരി യാത്രക്കാരിയോട് ആവശ്യപ്പെട്ടു. ഇതില്‍ ക്ഷുഭിതയായ യാത്രക്കാരി ജീവനക്കാരിയുടെ മുഖത്ത് അടിക്കുകയായിരുന്നു. കൃത്യസമയത്ത് മറ്റൊരു യാത്രക്കാരന്‍ ഇടപെട്ടതിനാല്‍ പ്രശ്‌നം കൂടുതല്‍ വഷളായില്ല. എന്നാല്‍ വിമാനത്തിലെ മറ്റൊരു യാത്രക്കാരിയുമായി ജീവനക്കാരി സംസാരിക്കുമ്പോള്‍ ഇവരുടെ ദേഹത്ത് കൈ തട്ടിയതാണ് അടിയില്‍ കലാശിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top