News Desk

2021-06-25 03:25:07 pm IST
ദോഹ: കൊവിഡ് പ്രതിസന്ധി മൂലം ഖത്തര്‍ എയര്‍വേയ്സ് ഒരിക്കല്‍ പോലും സര്‍വീസ് നടത്താതിരുന്നിട്ടില്ലെന്ന്് ഖത്തര്‍ എയര്‍വേയ്സ് മേധാവി അല്‍ ബാഖിര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം യൂറോ ന്യൂസ് ചാനല്‍ വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

കൊവിഡ് മഹാമാരിക്കിടെ 3.1 ദശലക്ഷം ആളുകളെ സ്വദേശങ്ങളില്‍ എത്തിക്കാനായി ഖത്തര്‍ എയര്‍വേയ്സ് നടത്തിയ പരിശ്രമങ്ങള്‍ വിജയകരമാണെന്ന് അദ്ദേഹം പറഞ്ഞു.  യൂറോപ്പ്, അമേരിക്ക തുടങ്ങിയ വികസിത രാഷ്ട്രങ്ങള്‍ തങ്ങളുടെ പൗരന്മാരെ വിവിധ രാഷ്ട്രങ്ങളില്‍ നിന്ന് മടക്കി കൊണ്ടുവരാന്‍ ആശ്രയിച്ചത് ഖത്തര്‍ എയര്‍വെയ്‌സിനെയാണ്.

ഖത്തര്‍ എയര്‍വേയ്സ് തങ്ങളുടെ ആഗോള വ്യോമയാന റൂട്ടുകളില്‍ മികച്ച രക്ഷാ ദൗത്യമാണ് കൊവിഡ് കാലത്ത് കാഴ്ചവച്ചത്. സാമ്പത്തിക പ്രതിസന്ധി മൂലം ഖത്തര്‍ എയര്‍വേയ്സ് ചില സമയങ്ങളില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്നും അല്‍ ബാഖിര്‍ അഭിമുഖത്തില്‍ പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top