News Desk

2021-04-07 05:15:38 pm IST
 
ദോഹ: വ്യോമയാന മേഖല പഴയ രീതിയിലേക്ക് മാറാന്‍ 2024 വരെ കാത്തിരിക്കണമെന്ന് ഖത്തര്‍ എയര്‍വെയ്സ് മേധാവി അല്‍ ബേക്കര്‍. റോയിട്ടേഴ്സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

വാക്‌സിന്‍ വന്നിട്ടും കാര്യങ്ങള്‍ സ്വാഭാവിക രീതിയിലേക്ക് മടങ്ങാന്‍ പ്രതീക്ഷിച്ചതിലുമധികം കാല താമസം നേരിടേണ്ടി വരികയാണ്. ഖത്തര്‍ എയര്‍വെയ്സ് ഇക്കാര്യത്തില്‍ മറ്റു വിമാന കമ്പനികള്‍ക്ക് മികച്ച മാതൃക കാട്ടി മുന്നില്‍ നടക്കുകയാണ്. 

നിലവില്‍ ആഗോള തലത്തില്‍ 140 നഗരങ്ങളിലേക്ക് ഖത്തര്‍ എയര്‍വെയ്സ് 1200 സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഖത്തര്‍ എയര്‍വെയ്സ് കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ച് മികച്ച രീതിയില്‍ മടങ്ങിയെത്തുമെന്നും അല്‍ ബേക്കര്‍ ചൂണ്ടിക്കാട്ടിയാതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top