News Desk

2021-05-29 10:27:35 pm IST
ദോഹ: അല്‍ ബവാരി എന്ന പേരിലറിയപ്പെടുന്ന വടക്കുപടിഞ്ഞാറന്‍ കാറ്റ് ഖത്തറിന്റെ മിക്ക പ്രദേശങ്ങളെയും ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ്.  മെയ് 31 തിങ്കളാഴ്ച മുതല്‍ ആഴ്ചാവസാനം വരെ പകല്‍ സമയത്തായിരിക്കും കാറ്റ് വീശുകയെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ട്വിറ്ററിലൂടെയാണ് കാലാവസ്ഥാ വകുപ്പ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

ചില സമയങ്ങളില്‍ കാറ്റിന്റെ വേഗത 12-22 നോട്ടിക്കല്‍ മൈല്‍ മുതല്‍ 30 നോട്ടിക്കല്‍ മൈല്‍ വരെ ആയിരിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് ട്വീറ്ററില്‍ കുറിച്ചു. പകല്‍ സമയത്ത് പൊടിപടലവും ചില പ്രദേശങ്ങളില്‍ 3 കിലോമീറ്ററില്‍ താഴെയുള്ള ദൃശ്യപരതയും കുറയും. കൂടാതെ, ചില പ്രദേശങ്ങളില്‍ തിരമാലയുടെ ഉയരം 5-7 അടി മുതല്‍ 9 അടി വരെ ഉയരാനും സാധ്യതയുണ്ട്.

തുറന്ന സ്ഥലങ്ങളില്‍ പകല്‍സമയത്തെ കാലാവസ്ഥ ചൂടുള്ളതും പൊടിപടലങ്ങള്‍ നിറഞ്ഞതുമായിരിക്കും. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പരമാവധി താപനില 37-46 ഡിഗ്രി സെല്‍ഷ്യസിനും കുറഞ്ഞത് 24-33 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും അനുഭവപ്പെടുക. 

ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നും കടലില്‍ പോകാതിരിക്കാനും സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൂടാതെ, ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ പിന്തുടരാനും ആവശ്യപ്പെട്ടു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO READ




Top