Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ദോഹ: അൽ ഗരാഫ ഇന്റർചേഞ്ച് (ഇമിഗ്രേഷൻ ) പൂർണമായും ഗതാഗതത്തിന് തുറന്നതായി പൊതുമരാമത്ത് വകുപ്പ് (അഷ്ഗാൽ) അറിയിച്ചു.
അൽ ഗരാഫ റൗണ്ട് എബൗട്ട് സിഗ്നൽ നിയന്ത്രിത ഇന്റർസെക്‌ഷനാക്കി മാറ്റിയതിനൊപ്പം ഫെബ്രുവരി 22 സ്ട്രീറ്റിലെ സർവീസ് റോഡുകളും അധികൃതർ വികസിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും തിരക്കേറിയ ഇന്റർസെക്‌ഷനുകളിലൊന്നാണ് അൽ ഗരാഫ. 

വടക്കൻ മേഖലകളുമായി ബന്ധിപ്പിക്കുന്നതാണ് അൽ ഗരാഫ ഇന്റർസെക്‌ഷൻ.അൽ ലുഖ്ത, മദീനത്ത് ഖലീഫ, അൽ മെസ്സില, അൽ റയ്യാൻ എന്നിവിടങ്ങളിലേക്ക് വേഗത്തിൽ എത്താൻ അൽ ഗരാഫ ഇന്റർസെക്‌ഷൻ കുടുതൽ ഉപകാരപ്പെടും. 

 അൽ ഗരാഫ പാലത്തിൽ നിന്ന് ഒരു ദിശയിലേക്കുള്ള പാത നാളെ മുതൽ 4 ദിവസത്തേക്ക് അടയ്ക്കും. വടക്ക് നിന്ന് അൽ ദുഹെയ്‌ലിലേക്കുള്ള പാതയാണ് അടയ്ക്കുന്നത്. പാലത്തിലെ നടപ്പാതകൾ പുതുക്കുന്ന ജോലികൾ നടക്കുന്നതിനാലാണിത്. പാലത്തിന്റെ വടക്ക് നിന്ന് അൽ ദുഹെയ്‌ലിലേക്ക് വരുന്നവർ ഇന്റർചേഞ്ചിലെ രണ്ടു വരി ഗതാഗത സിഗ്‌നൽ ഉപയോഗിക്കണം. അടയാള ബോർഡുകൾ സ്ഥാപിക്കും.  
Top