News Desk

2021-03-28 12:52:20 pm IST

ദോഹ: യൂറോപ്യന്‍ പാദ ലോക കപ്പ് യോഗ്യത മത്സരത്തില്‍ അസര്‍ബൈജാനെതിരെ ഖത്തര്‍ ടീമിന് തകര്‍പ്പന്‍ ജയം. ഗ്രൂപ് എ യില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഖത്തര്‍ ടീം വിജയിച്ചത്. 

ഖത്തറിനായി ഹസന്‍ അല്‍ ഹൈഡോസ് 55-ാം മിനിറ്റിലും അസര്‍ബൈജാന് വേണ്ടി റാമില്‍ ഷെയ്യ്ദേവ് 16-ാം മിനിറ്റിലും ഗോള്‍ നേടി. കഴിഞ്ഞ ദിവസം ഖത്തര്‍ ലക്‌സംബര്‍ഗിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് വിജയം നേടിയിരുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top