News Desk

2021-02-04 07:40:04 pm IST
ദോഹ: ഖത്തര്‍ സര്‍ക്കാര്‍ എന്നും ഫലസ്തീന്‍ ജനതക്കൊപ്പമെന്ന് ഗാസയിലെ ഖത്തര്‍ സ്ഥാനപതി അല്‍ എമ്മാദി ചൂണ്ടിക്കാട്ടി. ഗാസയില്‍ ഖത്തറിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ നടത്തിയ പ്രസംഗത്തിലാണ് അല്‍ എമ്മാദി ഇക്കാര്യം പറഞ്ഞത്. 

2012 ല്‍ ഖത്തറിലെ അന്നത്തെ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ ഗാസ സന്ദര്‍ശനത്തോടെയാണ് ഖത്തര്‍-ഗാസ സൗഹൃദ ബന്ധം ദൃഢമാവുന്നത്. 407 മില്യണ്‍ ഡോളറിന്റെ സഹായപ്രവര്‍ത്തനങ്ങളാണ് അന്ന് ഖത്തര്‍ പ്രഖ്യാപിച്ചത്. 

തുടര്‍ന്നിങ്ങോട്ട് പ്രതിവര്‍ഷം മികച്ച രീതിയിലുള്ള സാമ്പത്തിക പാക്കേജുകള്‍ ആണ് ഖത്തര്‍ സര്‍ക്കാര്‍ ഗാസയിലെ ജനതക്കായി നടപ്പാക്കുന്നത്. അന്തരാഷ്ട്ര വേദികളില്‍ ഗാസയിലെ ജനതക്കായി നിരന്തരം ശബ്ദം ഉയര്‍ത്തുന്ന രാഷ്ട്രം കൂടിയാണ് ഖത്തര്‍. 

ഫലസ്തീനില്‍ ഖത്തര്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കുന്ന ഫലസ്തീന്‍ സര്‍ക്കാരിനും അല്‍ എമ്മാദി തന്റെ പ്രസംഗത്തില്‍ കൃതജ്ഞത രേഖപ്പെടുത്തി.  



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top