News Desk

2021-03-12 02:12:56 pm IST
ദോഹ: ബഹ്റൈന്‍ ഭരണകൂടത്തിനെതിരെ ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിച്ചതിന് ഖത്തര്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മനാമ അധികൃതര്‍ രംഗത്ത്. വ്യാഴാഴ്ചയാണ് ബഹ്റൈന്‍ സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട വിമര്‍ശന കുറിപ്പ് പ്രസിദ്ധീകരിച്ചത്. 

അല്‍ജസീറയുടെ ഡോക്യുമെന്ററി കളവാണ്. ഇത് ബഹ്‌റൈന്റെ പ്രതിച്ഛായ മോശമാക്കാനുള്ള ശ്രമമാണ്. ഖത്തര്‍ ഉപരോധം പിന്‍വലിക്കാന്‍ കാരണമായ അല്‍ ഉലാ കരാറിന്റെ പച്ചയായ ലംഘനമാണ് ഖത്തര്‍ നടത്തിയിരിക്കുന്നത്. ഇതോടൊപ്പം ഖത്തര്‍ തീരാ ദേശ സുരക്ഷാ സേനയില്‍ നിന്നും ബഹ്റൈന്‍ പൗരന്മാര്‍ക്ക് ഏല്‍ക്കേണ്ടി വന്ന മോശം പെരുമാറ്റത്തെ കുറിച്ചും വിമര്‍ശന കുറിപ്പില്‍ മനാമ അധികൃതര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ഇത്തരം നടപടികള്‍ തുടര്‍ന്ന് പോകാന്‍ ദോഹ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വളരെ മോശം ഉഭയകക്ഷി ബന്ധമാവും ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ രൂപപ്പെടുക എന്നും മനാമ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top