News Desk

2021-03-03 10:21:46 am IST
ദോഹ: കൊവിഡ് വൈറസുമായി ബന്ധപ്പെട്ട ഖത്തരി ഗവേഷണ പ്രബന്ധം ഇസ്രായേല്‍ പഠന കേന്ദ്രം മോഷ്ടിച്ച് പുനപ്രസിദ്ധീകരിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട്. യൂറോപ്യന്‍ സൊസൈറ്റി, പെരിയോഡോന്റോളജി വിഭാഗം പഠന കേന്ദ്രം മേധാവി സേവിയര്‍ സ്‌ട്രോയോ ആണ് ഇക്കാര്യം അല്‍ ജസീറയോട് വെളിപ്പെടുത്തിയത്.

പൂര്‍ണമായും ഖത്തറില്‍ നടത്തിയ കൊവിഡുമായി ബന്ധപ്പെട്ട പഠനം ഇസ്രായേലിലെ ഹീബ്രു യൂണിവേഴ്സിറ്റിയാണ് മോഷ്ടിച്ച് തങ്ങളുടേതെന്ന പേരില്‍ പുനപ്രസിദ്ധീകരിച്ചിരിക്കുന്നത്. ഖത്തര്‍, കാനഡ, സ്പെയിന്‍ എന്നീ രാഷ്ട്രങ്ങള്‍ ദോഹയില്‍ വച്ച് നടത്തിയ കണ്ടെത്തലുകള്‍ ഗവേഷണ പ്രബന്ധമായി യൂറോപ്യന്‍ സൊസൈറ്റി തങ്ങളുടെ പ്രതിമാസ റിസേര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ചിരുന്നു. 

ഇതാണ് പിന്നീട് ഇസ്രായേല്‍ അധികൃതര്‍ മോഷണം നടത്തി തങ്ങളുടേതെന്ന പേരില്‍ പുനപ്രസിദ്ധീകരിച്ചത്. വായ, മൂക്ക് എന്നിവയുടെ ആരോഗ്യവും കൊവിഡും തമ്മിലെ ബന്ധമാണ് പ്രധാനമായും ഖത്തരി ഗവേഷണത്തില്‍ മുന്നോട്ട് വച്ചിരിക്കുന്നത് എന്നും നിര്‍ണായകമായ പല കണ്ടെത്തലുകളും പഠനത്തില്‍ പ്രതിപാദിക്കുന്നുണ്ട് എന്നും സേവിയേര്‍ അല്‍ ജസീറ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top