News Desk

2021-05-16 03:35:40 pm IST

ദോഹ: ഗസ്സയിലെ തങ്ങളുടെ ഓഫീസ് ആക്രമിച്ച ഇസ്രായേല്‍ നടപടിയെ ശക്തമായി വിമര്‍ശിച്ച് അല്‍ജസീറ മീഡിയ നെറ്റ്വര്‍ക്ക്. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കിരാത നടപടിയാണ് ഈ ആക്രമണം. ഇസ്രായേല്‍ സര്‍ക്കാരിനെതിരെ അല്‍ജസീറ ഇക്കാര്യത്തില്‍ നിയമ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്. 

ഗസ്സയിലെ അല്‍ ജസീറ ഓഫീസ് സ്ഥിതി ചെയുന്ന ബുര്‍ജ് അല്‍ അലാ കെട്ടിടത്തിലെ ജീവനക്കാര്‍ക്കും താമസക്കാര്‍ക്കും വളരെ കുറഞ്ഞ സമയം മാത്രമാണ് ഇസ്രായേല്‍ ഒഴിഞ്ഞു പോകാനായി അനുവദിച്ചത്. ഇതേ കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന മിഡില്‍ ഈസ്റ്റ് ഐ, അസോസിയേറ്റ് പ്രസ് ഓഫീസുകളും ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നടിഞ്ഞുവെന്ന് അല്‍ ജസീറ പത്ര കുറിപ്പില്‍ ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top