News Desk

2021-06-10 01:05:30 pm IST

ദോഹ: അല്‍ ജസീറ മീഡിയ നെറ്റ്വര്‍ക്കില്‍ വലിയ തോതിലുള്ള സൈബര്‍ ആക്രമണം നടന്നതായി അല്‍ ജസീറ അധികൃതര്‍ അറിയിച്ചു. അല്‍ ജസീറയുടെ ചില പ്ലാറ്റ്‌ഫോമുകള്‍ക്കും വെബ്സൈറ്റുകള്‍ക്കും നേരെയാണ് സൈബര്‍ ആക്രമണം നടന്നത്. 

'2021 ജൂണ്‍ അഞ്ചിനും എട്ടിനും ഇടയില്‍, അല്‍ ജസീറ വെബ്സൈറ്റുകളും പ്ലാറ്റ്ഫോമുകളും തുടര്‍ച്ചയായ ഇലക്ട്രോണിക് ആക്രമണങ്ങള്‍ നേരിട്ടു. ജൂണ്‍ ആറ് ഞായറാഴ്ചയാണ് ആക്രമണം ഏറ്റവും ഉയര്‍ന്ന തോതില്‍ നടന്നത്. അല്‍ ജസീറ ചാനലില്‍ ''ഇന്‍ ഗ്രിപ്പ് ഓഫ് റെസിസ്റ്റന്‍സ്'' എന്ന തലക്കെട്ടില്‍ സംപ്രേക്ഷണം ചെയ്യുന്ന ഡോക്യുമെന്ററിയുടെ 'മാ ഖഫിയ ആതം' എന്ന എപ്പിസോഡ് പ്രദര്‍ശിപ്പിക്കുന്ന അമയത്താണ് കൂടുതല്‍ സൈബര്‍ ആക്രമണം നേരിട്ടത്.', അല്‍ ജസീറ പ്രസ്താവനയില്‍ പറഞ്ഞു. 

എന്നാല്‍ ഈ ആക്രമണങ്ങളെ തടയാന്‍ തങ്ങള്‍ക്കായെന്നും അല്‍ ജസീറ അറിയിച്ചു. 'ഈ സൈബര്‍ ആക്രമണങ്ങളെ അല്‍ ജസീറ അപലപിക്കുകയും കുറ്റവാളികള്‍ക്കെതിരെ നിയമപരമായ മാര്‍ഗം സ്ഥിരീകരിക്കുകയും ചെയ്യുന്നു. ഇത്തരം ആക്രമണങ്ങള്‍ ധീരവും മാതൃകാപരവുമായ പത്രപ്രവര്‍ത്തനം തുടരാനുള്ള അല്‍ ജസീറയുടെ ദൃഡനിശ്ചയം വര്‍ദ്ധിപ്പിക്കുകയേയുള്ളൂ.', അല്‍ ജസീറ പ്രസ്താവനയില്‍ പറഞ്ഞു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top