News Desk

2021-04-22 10:09:30 pm IST
ദോഹ: യൂറോപ്യന്‍ ക്ലബ്ബ് അസോസിയേഷന്‍ പുതിയ കാലയളവിലേക്കുള്ള പ്രസിഡന്റായി ഖത്തറിന്റെ നാസര്‍ അല്‍ ഖലീഫി തെരഞ്ഞെടുക്കപ്പെട്ടു. ക്ലബ്ബ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗമായി കഴിഞ്ഞ ദിവസമാണ് വീണ്ടും അല്‍ ഖലീഫി തെരഞ്ഞെടുക്കപ്പെട്ടത്. 

നിലവിലെ പാരീസ് ആസ്ഥാനമായ സെയ്ന്റ് ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ മേധാവിയാണ് അല്‍ ഖലീഫി. 2024 വരെയാണ് അല്‍ ഖലീഫിയുടെ പ്രസിഡന്റ് കാലാവധി. 2015 വരെ ഖത്തര്‍ ടെന്നീസ് ഫെഡറേഷന്‍ മേധാവിയായും അല്‍ ഖലീഫി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബി.ബി.സി ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top