News Desk

2021-01-31 06:01:54 pm IST
ദോഹ: കൊവിഡ് മുന്‍കരുതല്‍ നടപിടകളുടെ ഭാഗമായി അണുനശീകരണ പ്രക്രിയകള്‍ നടത്തുന്നതിനായി അല്‍ ഖോര്‍ കാര്‍ണിവെല്‍ കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചതായി സംഘാടകര്‍ അറിയിച്ചു.

കാര്‍ണിവെല്‍ നടക്കുന്ന അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലെ പ്രദേശങ്ങളില്‍ അണുനശീകരണ പ്രക്രിയകള്‍ പുരോഗമിക്കുകയാണ്. കൊവിഡ് വ്യാപനത്തില്‍ നിന്നും സൂഹത്തിന്റെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് കാര്‍ണിവെല്‍ നിര്‍ത്തി വെച്ചത്.

നേരത്തെ അറിയിച്ചതനുസരിച്ച് അല്‍ ബെയ്ത്ത് സ്റ്റേഡിയം പാര്‍ക്കില്‍ ഫെബ്രുവരി ആറു വരെ കാര്‍ണിവെല്‍ നീണ്ടുനില്‍ക്കും. കാര്‍ണിവലിലേക്കുള്ള പ്രവേശനം എല്ലാവര്‍ക്കും സൗജന്യമാണ്. എന്നാല്‍ ചില ഷോകള്‍ക്കും കളിസ്ഥലങ്ങള്‍ക്കും സവാരികള്‍ക്കും പ്രത്യേകം ഫീസ് നല്‍കേണ്ടതുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top