2020-02-26 08:22:44 pm IST
ദോഹ: അൽ ഖോർ ഫാമിലി പാർക്ക് പൊതുജനങ്ങൾക്കായി സന്ദർശന സമയം നീട്ടി. കഴിഞ്ഞ ആഴ്ച, പ്രത്യേകിച്ച് വാരാന്ത്യത്തിൽ, വലിയ തിരക്കിന് സാക്ഷ്യം വഹിച്ചതിന് ശേഷമാണ് സമയത്തിൽ മാറ്റം വരുത്തിയത്.

വെള്ളിയാഴ്ച ഉൾപ്പെടെ ആഴ്ചയിൽ ഏഴു ദിവസവും രാവിലെ എട്ട് മണി മുതൽ 11 മണി വരെ പാർക്കിന്റെ സമയം മുനിസിപ്പൽ പരിസ്ഥിതി മന്ത്രാലയം നീട്ടി.

കഴിഞ്ഞ വെള്ളിയാഴ്ച ടിക്കറ്റിനായി പാർക്കിന് പുറത്ത് വലിയ തിരക്കാണ് ഏർപ്പെടുത്തിയത്.പ്രധാന നവീകരണത്തിനുശേഷം അടുത്തിടെയാണ് പാർക്ക് വീണ്ടും തുറന്നത്.

ഇപ്പോൾ ഞായറാഴ്ച എല്ലാവർക്കുമായി പാർക്ക് തുറന്നിരിക്കും.  ചൊവ്വാഴ്ച സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായി നീക്കിവച്ചിരിക്കുന്നു. ബാക്കി ദിവസങ്ങളിലെ പ്രവേശനം കുടുംബങ്ങൾക്ക് മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു.

അൽ ഖോർ പാർക്ക് സമയം:

സമയം: ആഴ്ചയിലെ എല്ലാ ദിവസവും (വെള്ളിയാഴ്ച ഉൾപ്പെടെ) രാവിലെ 8 മുതൽ രാത്രി 11 വരെ
ഞായറാഴ്ച: എല്ലാവർക്കും തുറന്നിരിക്കുന്നു
ചൊവ്വാഴ്ച: സ്ത്രീകൾക്കും കുട്ടികൾക്കും മാത്രം
ബാക്കി ആഴ്ച കുടുംബങ്ങൾക്ക് മാത്രം
Top