Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | ആറ് ലക്ഷം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വംശഹത്യയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് | ഖത്തറിന്റെ സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാര കമ്മിറ്റി അപേക്ഷകൾ ക്ഷണിച്ചു | ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കൂട്ടി ഡിആര്‍ഡിഒ; അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു |
ദോഹ : ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) കീഴിലെ അൽഖോർ ആശുപത്രിയിൽ നവീകരണത്തിന്റെ ഭാഗമായി ദേശീയ പ്രമേഹ ചികിത്സാ കേന്ദ്രം നിർമിക്കുമെന്ന് അധികൃതർ. പുതിയ ഫിസിയോതെറപ്പി കേന്ദ്രവും ഇതിനോടൊപ്പം നിർമിക്കും.

അൽഖോറിലെ പ്രമേഹ രോഗികൾക്ക് പ്രത്യേക സേവനങ്ങളോടു കൂടിയ പുതിയ കേന്ദ്രം ഗുണകരമാകുമെന്ന് ആശുപത്രി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ മുഹമ്മദ് അൽ ജുസൈമാൻ പറഞ്ഞു. കഴിഞ്ഞ മാസമാണ് 18 മാസം നീളുന്ന നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായത്.  

ദന്ത ചികിത്സാ സേവനങ്ങൾ, അടിയന്തര തീവ്രപരിചരണ യൂണിറ്റ്, ഹ്രസ്വകാല പരിചരണ യൂണിറ്റ്, ഡയാലിസിസ് യൂണിറ്റ്, കുട്ടികളുടെ അടിയന്തര ചികിത്സാ കേന്ദ്രം എന്നിവയുടെ  നവീകരണവും പദ്ധതിയിൽ ഉൾപ്പെടുന്നു. നവീകരണത്തിന് ശേഷം പുതിയ ക്യൂ സംവിധാനത്തിനും തുടക്കമാകും.

ഇതോടെ രോഗികളുടെ കാത്തിരിപ്പ് സമയത്തിൽ ഗണ്യമായ കുറവ് വരുത്താൻ കഴിയും. 2020 ഡിസംബറോടെ നവീകരണം പൂർത്തിയാകും. 2005 ൽ തുടക്കമിട്ട അൽഖോർ ആശുപത്രിയിൽ നിലവിൽ 115 കിടക്കകളും ജനറൽ മെഡിസിൻ, സർജറി, അടിയന്തര പരിചരണം, കുട്ടികളുടെ ചികിത്സ, പ്രസവം തുടങ്ങിയ വിഭാഗങ്ങളിൽ സേവനവുമുണ്ട്.  
Top