ദോഹ: ഖത്തറിലെ കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങള്‍ ആഗോള തലത്തിലെ തന്നെ ഏറ്റവും മികച്ചതെന്ന് 'അല്‍ അര്‍സാദ്' മേധാവി അബ്ദുല്ല അല്‍ മന്നായി ചൂണ്ടിക്കാട്ടി.
പ്രാദേശിക പത്രത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മൈക്രോ സെക്കന്‍ഡില്‍ വരെ ഏറ്റവും പുതിയ വിവരങ്ങള്‍ അപ്ഡേറ്റ് ആവുന്ന സാങ്കേതിക വിദ്യയാണ് ഖത്തറില്‍ ഉപയോഗിക്കുന്നത്.
ഇക്കാര്യത്തില്‍ ഉപഗ്രഹ ചിത്രങ്ങള്‍ അടക്കം ഉപയോഗിച്ച് കൊണ്ട് ഏറ്റവും പുതിയ കലാവസ്ഥ വിവരങ്ങള്‍ ജനങ്ങള്‍ക്ക് നല്കുന്ന വികസിത രാഷ്ട്രങ്ങളോടൊപ്പം കിടപിടിക്കുന്ന സാങ്കേതിക വിദ്യയാണ് ഖത്തറിലേത്.
ഖത്തര്‍ കാലാവസ്ഥ വിഭഗത്തിന്റെ അപ്ഡേറ്റുകള് പിന്തുടരുന്ന ജന വിഭാഗങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തതയുണ്ട്. പൊതു ജനങ്ങള്‍ക്ക് കാലാവസ്ഥ വിഷയുമായി ബന്ധപ്പെട്ട അവബോധമുണ്ടാക്കാന്‍ അധികൃതര്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തി വരികയാണ്.
ഇതുമായി ബന്ധപെട്ട് പൊതു ജനങ്ങള്‍ക്കായി സെമിനാറുകള്‍, വര്‍ക് ഷോപ്പുകള്‍ എന്നിവ അധികൃതര്‍ സംഘടിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് കാലാവസ്ഥ വിഷയത്തില്‍ ഊഹ പോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഉടന്‍ നിയമ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് താന്‍ കരുതുന്നതെന്നും അല്‍ മന്നായി പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ