News Desk

2021-04-09 05:30:30 pm IST

ദോഹ: ഖത്തറിലെ ഗ്രാന്‍ഡ് മോസ്‌കിലെ ഇന്നത്തെ ജുമുഅ നമസ്‌കാരത്തിന് പ്രമുഖ മതപണ്ഡിതന്‍ ഷെയ്ഖ് ഡോ. അല്‍ മുറൈഖി നേതൃത്വം നല്‍കി. മസ്ജിദ് അല്‍ ശുയൂഖിലെ ജുമുഅ നമസ്‌കാരത്തിന് മതപണ്ഡിതനും വാഗ്മീയുമായ ഷെയ്ഖ് മുഹമ്മദ് മഹ്മൂദ് അല്‍ മഹ്മൂദും നേതൃത്വം നല്‍കി. 

മതകാര്യ മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രാജ്യത്ത് ഇന്ന് നടക്കുന്ന ജുമുഅ നമസ്‌കാരത്തിനായി വിവിധ പള്ളികളിലെത്തുന്നവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Tags :
Qatar Doha
Top