News Desk

2021-05-16 09:22:46 pm IST
ദോഹ: ഇസ്രായേലിനെ പിടിച്ചു കെട്ടാന്‍ യു.എന്‍ അധികൃതര്‍ അടിയന്തിരമായി ഇടപെടണമെന്ന് ഖത്തറിലെ പ്രമുഖ മതപണ്ഡിതനും രാജ്യാന്തര മുസ്ലിം പണ്ഡിത സഭാ ജനറല്‍ സെക്രട്ടറിയുമായ അലി മുഹ്യുദ്ധീന്‍ അല്‍ ഖുറദാഈ. കഴിഞ്ഞ ദിവസം ദോഹയില്‍ നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഒരു രാഷ്ട്രത്തിനെ മറ്റൊരു രാഷ്ട്രത്തിന്റെ ഇരയാക്കി വിട്ടു നല്‍കുന്നതില്‍ നിന്ന് തടയാന്‍ യു.എന്‍ പോലെ ഒരു ഏജന്‍സിക്ക് ഉത്തരവാദിത്തമുണ്ട്. ഇസ്രായേലിന്റെ തന്നിഷ്ട പ്രകാരമുള്ള വംശീയ വിദ്വേഷക ഉന്മൂലന പ്രവര്‍ത്തനങ്ങള്‍ മൂലം നിരവധി സിവിലിയന്മാരാണ് അതി ദാരുണമായി കൊല്ലപ്പെടുന്നത്. ഫലസ്തീന്‍ ജനതയുടെ ചെറിയ ചെറുത്തു നില്‍പുകളെ പോലും ഭീകര പ്രവര്‍ത്തനമായി പ്രഖ്യാപിക്കാനുള്ള തിരക്കിലാണ് ചില കേന്ദ്രങ്ങള്‍ എന്നതും വേദനയുണ്ടാക്കുന്നതാണ്, ഡോ അല്‍  ഖുറദാഈ. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top