News Desk

2020-08-08 03:22:04 pm IST
ദോഹ: ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന 20-ാം റൗണ്ടിലെ ആദ്യ മത്സരങ്ങളില്‍ അല്‍ റയ്യാനും അല്‍ വക്രയും ജേതാക്കളായി. വക്രയിലെ ലോകകപ്പ് സ്റ്റേഡിയമായ അല്‍ ജനൂബില്‍ നടന്ന ആദ്യ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് അല്‍ സെയ്ലിയയെ പരാജയപ്പെടുത്തിയാണ് അല്‍ റയ്യാന്‍ ജേതാവായത്.

ഇതോടെ റയ്യാന്‍ ലീഗ് മത്സരങ്ങളില്‍ 45 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. യാസിന്‍ ബ്രഹ്മിയാണ് റയ്യാന് വേണ്ടി ലാസ്റ്റ് മിനിറ്റില്‍ വിജയഗോള്‍ നേടിയത്. ലീഗില്‍ 46 പോയിന്റുമായി അല്‍ ദുഹെയ്ല്‍ ആണ് ഒന്നാം സ്ഥാനത്ത്. അല്‍ സദ്ദിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അല്‍ അറബിയെ തോല്‍പിച്ചാണ് അല്‍ വക്ര വിജയം നേടിയത്.

മത്സരത്തിനിടെ ചുവപ്പ് കാര്‍ഡിനെ തുടര്‍ന്ന് അല്‍ അറബിയുടെ ഖലഫ് സൗദ് പുറത്തായി. 71-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ സെബസ്സോസും 75-ാം മിനിട്ടില്‍ ഒമര്‍ അലിയുമാണ് അല്‍ വക്രക്കായി ഗോള്‍ നേടിയത്.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top