News Desk

2021-02-04 07:16:49 pm IST
ദോഹ: രാജ്യത്തെ ഗ്യാസ് സിലിണ്ടറുകള്‍ വൃത്തിയുള്ളതും സുരക്ഷിതവുമെന്ന് വുകൂദിന്റെ അറിയിപ്പ്. തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അധികൃതര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

വുകൂദ് കേന്ദ്രങ്ങളില്‍ എത്തുന്ന എല്ലാ സിലിണ്ടറുകളും സോപ്പും മറ്റ് അണുനാശിനികളും ഉപയോഗിച്ച് വൃത്തിയായി കഴുകിയതിന് ശേഷമാണ് വീണ്ടും റീഫില്‍ ചെയ്തു വിതരണം ചെയ്യുന്നത്. 

കൊവിഡ് കാലത്ത് എല്ലാ സുരക്ഷയും പാലിച്ചു കൊണ്ടാണ് വുകൂദിന്റെ അല്‍ ഷഫാഫ് സിലിണ്ടറുകള്‍ വിതരണം ചെയുന്നത്. ആയതിനാല്‍ ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടാവേണ്ട കാര്യമില്ലെന്നും വുകൂദ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.  



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


Top