News Desk

2021-04-22 09:45:38 pm IST
ദോഹ: റമദാന്‍ ആരംഭം കുറിച്ചത് മുതല്‍ അല്‍ ശഹാനിയ മുന്‍സിപ്പാലിറ്റി കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തിയതായി ബലദിയ അധികൃതര്‍ അറിയിച്ചു. പ്രധാനമായും ഇവിടങ്ങളിലെ കശാപ്പ് ശാലകളില്‍ 592 ഓളം പരിശോധനകള്‍ നടത്തുകയും തികച്ചും വൃത്തിഹീനമായ നിലയില്‍ കാണപ്പെട്ട ഇറച്ചികള്‍ പിടികൂടി നശിപ്പിക്കുകയും ചെയ്തു. 

റമദാന്‍ മാസത്തില്‍ പുലര്‍ച്ചെ അഞ്ച് മുതല്‍ വൈകുന്നേരം നാല് വരെ പ്രവര്‍ത്തിക്കുന്നതിനാല്‍ പുതിയ സെന്‍ട്രല്‍ അല്‍ ശഹാനിയ അറവുശാലയുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ മുനിസിപ്പാലിറ്റി അധികൃതര്‍ പൊതുജനങ്ങളെ ക്ഷണിക്കുകയാണ്. കൊവിഡുമായി ബന്ധപെട്ട് മുന്‍കരുതലുകള്‍ ശക്തമാക്കാന്‍ ആവശ്യമായ ആരോഗ്യ വിദഗ്ധരെ ഇവിടുങ്ങളില്‍ നിയോഗിച്ചിട്ടുണ്ടെന്നും ബലദിയ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top