News Desk

2021-02-07 03:40:47 pm IST
ദോഹ: ഖത്തറിലെ അല്‍ ഷമാല്‍ മുനിസിപ്പാലിറ്റി ഹെല്‍ത്ത് മോണിറ്ററിംഗ് വിഭാഗത്തിലെ മുനിസിപ്പല്‍ ഇന്‍സ്പെക്ടര്‍മാര്‍ 2020ല്‍ ഭക്ഷ്യ ഔട്ട്‌ലെറ്റുകളില്‍ നടത്തിയ പരിശോധനയില്‍ 55 നിയമലംഘനങ്ങല്‍ രേഖപ്പെടുത്തി. 

കഴിഞ്ഞവര്‍ഷം രാജ്യത്തെ ഭക്ഷ്യ ഔട്ട്ലെറ്റുകളില്‍ 7,547 പരിശോധനകള്‍ വരെ മുനിസിപ്പല്‍ ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തിയതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

പരിശോധനയില്‍ ആറ് ഭക്ഷണശാലകള്‍ അടച്ചുപൂട്ടാനും മുനിസിപ്പാലിറ്റി ഉത്തരവ് ഇട്ടു. 24 ലംഘന കേസുകളില്‍ അനുരഞ്ജനവും നടത്തി. അല്‍ ഷമാല്‍ അറവുശാല, അല്‍ റുവായ്‌സ് തുറമുഖത്തിന്റെ ഫിഷ് മാര്‍ക്കറ്റ്, അല്‍ റുവായ്‌സ് മാര്‍ക്കറ്റ്, കോഴികളെ അറത്ത്  വില്‍ക്കുന്ന കടകള്‍ എന്നിവടങ്ങിലും പരിശോധന നടത്തി. 

വെറ്ററിനറി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഇന്‍സ്‌പെക്ടര്‍മാരുടെ സംഘം 5,598 അറുത്ത മൃഗങ്ങളെ പരിശോധിക്കുകയും അവയില്‍ ഭക്ഷ്യയോഗ്യമല്ലാത്തവ നശിപ്പിക്കുകയും ചെയ്തു. ഭക്ഷ്യ ഔട്ട്ലെറ്റുകളിലെ തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുനിസിപ്പല്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഉറപ്പുവരുത്തി.

പരിശോധനയ്ക്കിടെ ഔട്ട്ലെറ്റുകളുടെ ശുചിത്വവും അണുവിമുക്തമാക്കല്‍ സംവിധാനവും പരിശോധിച്ചു. ജോലി സമയത്ത് ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ മാസ്‌കും കയ്യുറകളും ഹെഡ് കവറും ധരിക്കാനും നിര്‍ദ്ദേശം നല്‍കി.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top