News Desk

2021-05-25 09:58:16 pm IST
ദോഹ: ഖത്തറിലെ അല്‍ വക്ര, റാസ് ലഫാന്‍ ആശുപത്രികളില്‍ നിന്നുള്ള അവസാന കൊവിഡ് രോഗിയെയും ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. വൈറസിന്റെ രണ്ടാം തരംഗത്തിലുടനീളം ഈ രണ്ട് ആശുപത്രികളും വഹിച്ച പങ്ക് പ്രധാനമാണെന്ന് ഇന്ന് അല്‍ വക്ര ആശുപത്രി സന്ദര്‍ശനത്തിനിടെ, പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി പറഞ്ഞു. ആയിരക്കണക്കിന് കൊവിഡ് രോഗികള്‍ക്ക് ഏറ്റവും മികച്ച പരിചരണം നല്‍കുന്നതിന് അശ്രാന്തമായി പരിശ്രമിച്ച റാസ് ലഫാന്‍, അല്‍ വക്റ ഹോസ്പിറ്റലുകളിലെ എല്ലാ ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു.

വൈറസിന്റെ രണ്ടാം തരംഗം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ആശുപത്രി പ്രവേശനം ആവശ്യമുള്ളവരുടെയെണ്ണം ഗണ്യമായി വര്‍ദ്ധിക്കുകയും ചെയ്തപ്പോഴാണ് കഴിഞ്ഞ മാസം ആദ്യത്തില്‍ അല്‍ വക്ര, റാസ് ലഫാന്‍ ഹോസ്പിറ്റലുകള്‍ കൊവിഡ് ഹോസ്പിറ്റലുകളാക്കി മാറ്റിയത്. അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടതോടെ ഈ രണ്ട് ആശുപത്രികളും സാധാരണ നല്‍കിയിരുന്ന സേവനങ്ങള്‍ ഉടനെ പുനരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

അവസാന രോഗികളെയും ഡിസ്ചാര്‍ജ് ചെയേ്തതോടെ അല്‍ വകറ ആശുപത്രിയില്‍ ഔട്ട്പേഷ്യന്റ്, എമര്‍ജന്‍സി, ലേബര്‍ ആന്‍ഡ് ഡെലിവറി, പീഡിയാട്രിക്‌സ്, ഡെന്റിസ്ട്രി, പൊള്ളല്‍, ഡെര്‍മറ്റോളജി, പ്രത്യേകവും പൊതുവായതുമായ ശസ്ത്രക്രിയ തുടങ്ങി എല്ലാസേവനങ്ങളും നാളെ (മെയ് 26 ബുധനാഴ്ച) പുനരാരംഭിക്കും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top