News Desk

2021-04-01 09:26:24 pm IST
ദോഹ: ഖത്തറിലെ അല്‍ വക്ര ആശുപത്രിയുടെ അത്യാഹിത വിഭാഗം നാളെ മുതല്‍ അടയ്ക്കുന്നു. കൊവിഡ് രോഗികള്‍ക്കായി ആശുപത്രിയുടെ അത്യാഹിത വിഭാഗം മാറ്റുന്നത് കൊണ്ടാണ് താല്‍ക്കാലികമായി അടയ്ക്കുന്നത് എന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. എച്ച്.എം.സി അധികൃതര്‍ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് അധികൃതര്‍ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. അടിയന്തിര ചികിത്സ ആവശ്യമുള്ളവര്‍ക്ക് 16000 എന്ന നമ്പരില്‍ ബന്ധപ്പെടുക. ആഴ്ചയില്‍ ഏഴ് ദിവസവും രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെ സേവനം ലഭ്യമാണ്. 

ഹമദ് ജനറല്‍ ആശുപത്രിയിലെ ട്രോമ ആന്‍ഡ് എമര്‍ജന്‍സി ഡിപ്പോര്‍ട്ട്‌മെന്റ് ഏഴ് ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കും. 







കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top