News Desk

2021-03-29 09:27:28 pm IST
ദോഹ: ഖത്തറിലെ അല്‍ വക്ര ആശുപത്രിയുടെ ഗേറ്റ് നമ്പര്‍ 6 താല്‍ക്കാലികമായി അടക്കുന്നുയെന്ന് അധികൃതര്‍. ആശുപത്രിയിലേക്കുള്ള നവീകരണത്തിന്റെ ഭാഗമായാണ് ഏപ്രില്‍ മൂന്ന് മുതല്‍ 11 വരെ ഗേറ്റ് നമ്പര്‍ 6 അടച്ചിടുന്നത്.

മുതിര്‍ന്നവര്‍ക്കുള്ള അത്യാഹിത വിഭാഗത്തിലേക്കുള്ള പ്രവേശനം ഗേറ്റ് നമ്പര്‍ 5 വഴിയും പീഡിയാട്രിക് എമര്‍ജന്‍സി വിഭാഗത്തിലേക്കുള്ള പ്രവേശനം ഗേറ്റ് നമ്പര്‍ 7 വഴിയും ആയിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top