News Desk

2021-04-11 04:12:50 pm IST
ദോഹ: അല്‍ വക്ര ആശുപത്രി പ്രസവചികിത്സ, ഗൈനക്കോളജി വിഭാഗത്തിലെ കൊവിഡില്ലാത്ത രോഗികളെ വിമണ്‍സ് വെല്‍നെസ്സ് ആന്റ് റിസര്‍ച്ച് സെന്ററിലേക്ക് മാറ്റിയതായി പൊതുജനാരോഗ്യ മന്ത്രാലയം. കൂടുതല്‍ പരിചരണം ലഭിക്കുന്നതിനാണ് ഇവരെ മാറ്റിയത്. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. 

കൊവിഡ് കേസുകള്‍ക്കുള്ള കൂടുതല്‍ മെഡിക്കല്‍ സൗകര്യങ്ങള്‍ക്കായി അല്‍ വക്ര ഹോസ്പിറ്റലിനെ നിയോഗിച്ചതിനെ തുടര്‍ന്നാണ് നടപടി. ഔട്ട് പേഷ്യന്റ് വിഭാഗത്തിലെ രോഗികളുമായി ഫോണ്‍കോള്‍ മുഖേനെയോ സന്ദേശം വഴിയോ ബന്ധപ്പെടുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രോഗികള്‍ക്ക് സഹായത്തിനായി അല്‍ വക്ര ഹോസ്പിറ്റല്‍ ഹോട്ട്‌ലൈന്‍ നമ്പറായ 4011 5442/4011 4755 എന്ന നമ്പറില്‍ വിളിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി.  

അടിയന്തരമായി പ്രസവ ചികിത്സ അല്ലെങ്കില്‍ ഗൈനക്കോളജിക്കല്‍ പ്രശ്‌നങ്ങളുള്ള അല്‍ വക്ര ഹോസ്പിറ്റലിന് പരിസരത്ത് താമസിക്കുന്നവര്‍ സേവനത്തിനായി വിമണ്‍ വെല്‍നെസ്സ് ആന്റ് റിസര്‍ച്ച് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഹോട്ട്‌ലൈന്‍ നമ്പറായ 4026 1091 വിളിക്കണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. മെഡിക്കല്‍ അത്യാഹിതങ്ങള്‍ക്ക് ദ്രുതഗതിയില്‍ സഹായം നല്‍കാന്‍ ആംബുലന്‍സ് സേവനത്തിന് കഴിയുമെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.  



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 


Top