Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ദോഹ : അൽ വക്ര ആശുപത്രി 2 വർഷത്തിനിടെ സന്ദർശിച്ചത് 6,99,496 പേർ.2016 നെ അപേക്ഷിച്ച് 15 % ആണ് വർധന. 2016 ൽ 6,05,924 രോഗികളാണ് ആശുപത്രി സന്ദർശിച്ചത്. കഴിഞ്ഞ വർഷം ഔട്‌പേഷ്യന്റ് വിഭാഗത്തിൽ 2,80,000 രോഗികളും എമർജൻസി വിഭാഗത്തിൽ 3,55,000 രോഗികളുമാണ് എത്തിയത്.

ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) കീഴിലെ രണ്ടാമത്തെ ഏറ്റവും തിരക്കേറിയ ആശുപത്രിയാണിത്.എച്ച്എംസിയുടെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി കൂടുതൽ സേവനങ്ങളും സൗകര്യങ്ങളും അൽവക്രയിൽ വരും വർഷങ്ങളിൽ നടപ്പാക്കും.

പുതിയ സിടി സ്‌കാൻ, സ്റ്റോൺ ചികിത്സാ കേന്ദ്ര നിർമാണം, പുനരധിവാസ സേവനം, ത്വക്ക് രോഗ ചികിത്സ, ആർത്രൈറ്റിസ് തുടങ്ങിയ സേവനങ്ങളുടെ വിപുലീകരണം എന്നിവയെല്ലാമാണ് വരും വർഷങ്ങളിൽ നടപ്പാക്കാൻ ഒരുങ്ങുന്നത്.
Top