ദോഹ: കൊവിഡ് ആശുപത്രിയായി മാറ്റിയതിനെ തുടര്‍ന്ന് ഖത്തറിലെ അല്‍ വക്ര ആശുപത്രിയില്‍ ജനന സര്‍ട്ടിഫിക്കറ്റുകള്‍ക്കായുള്ള രജിസ്ട്രേഷന് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
ജനന സര്‍ട്ടിഫിക്കറ്റ് രജിസ്ട്രേഷനുകള്‍ക്കായി അല്‍ അഹ്ലി ആശുപത്രിയോ അല്ലെങ്കില്‍ സിദ്ര മെഡിസിനിലെ വുമന്‍സ് ഹെല്‍ത്ത് ആന്‍ഡ് റിസേര്‍ച്ച് സെന്ററോ സന്ദര്‍ശിക്കണമെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഈ കേന്ദ്രങ്ങളില്‍ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും ഉച്ച തിരിഞ്ഞ് 2.30 മുതല്‍ വൈകിട്ട് 6.30 വരെയും സേവനങ്ങള്‍ ലഭിക്കും.
അല്‍ ഖോര്‍ ഹോസ്പിറ്റല്‍, അല്‍ ഇമാദി ഹോസ്പിറ്റല്‍, ദോഹ ക്ലിനിക് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ ജനന സര്‍ട്ടിഫിക്കറ്റുകള്‍ക്കായുള്ള രജിസ്ട്രേഷന് ഓഫീസുകള്‍ രാവിലെ മാത്രം പ്രവര്‍ത്തിക്കുകയുള്ളൂവെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം, മന്ത്രാലയത്തിന്റെ വെബ്സൈറ്റായ https://eservices.moph.gov.qa/bcmoi/faces/informantWizard.xhtml വഴി ജനന സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. 'ഖത്തര്‍ പോസ്റ്റ്' വഴി രേഖകള്‍ ശേഖരിക്കാന്‍ സാധിക്കും.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക