News Desk

2021-04-07 04:00:44 pm IST
മുപ്പത്തിയഞ്ചു വര്‍ഷമായി ഖത്തറില്‍ പ്രവര്‍ത്തന പരിചയമുള്ള 'അല്‍ വുസൈല്‍' ഗ്രൂപ്പിന്റെ 11-ാമത് സംരഭം  'അല്‍ വുസൈല്‍ ഷോപ്പിംഗ് സെന്റര്‍' ഉംസലാല്‍ അലിയില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു. 

സ്ഥാപനത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ ഒന്നിന് അല്‍ വുസൈല്‍ ഗ്രൂപ്പ് എം.ഡി മാട്ടേരിയില്‍ അഹമ്മദുണ്ണി ഹാജി നിര്‍വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വമ്പിച്ച ഓഫറുകളാണ് ജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 

മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക്സ്, റെഡിമെയ്ഡ്സ്, കോസ്മെറ്റിക്സ്, പെര്‍ഫ്യൂംസ്, ടോയ്സ്, ഫുട്വെയര്‍ തുടങ്ങിയ വിഭാഗങ്ങളിലായി 120-ല്‍ പരം വമ്പിച്ച ഓഫറുകളാണ് ഒരുക്കിയിട്ടുള്ളതെന്ന് ഷോപ് മാനേജര്‍ മുഹമ്മദ് റാഫി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആപ്പിള്‍, സാംസങ്, ഷവോമി, വിവോ, ഓപ്പോ, നോക്കിയ, റിയല്‍ മി, റാവോസ് തുടങ്ങി എല്ലാ ബ്രാന്‍ഡ് മൊബൈല്‍ ഫോണുകളും മികച്ച ഓഫറില്‍ ലഭിക്കും. ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള ഉല്‍പ്പന്നങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. 

Call / WhatsApp to 44671212, 77331125


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top