News Desk

2021-05-23 01:08:34 pm IST

ദോഹ: ഖത്തറില്‍ ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ടാര്‍ജെറ്റ് ലോജസ്റ്റിക്ക് മാനേജിംഗ് ഡയറക്ടര്‍ ബി. ഗോപകുമാര്‍(62) ആണ് ദോഹയില്‍ അന്തരിച്ചത്. അമ്പലപ്പുഴ-കരൂര്‍ തത്തമത്ത്കളത്തില്‍ വീട്ടില്‍ പരേതരായ ഭാസ്‌കര പിള്ള കമലക്കുട്ടി എന്നിവരുടെ മകനാണ്. 

ഹമദ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ 25 വര്‍ഷമായി ഖത്തറില്‍ ബിസിനസ് ചെയ്തുവരികയായിരുന്നു. ഭാര്യ: കലാഗോപകുമാര്‍, നിഖില്‍ (ദോഹ) നിമിഷ (സ്വിറ്റ്‌സര്‍ലാന്‍ഡ്) എന്നിവര്‍ മക്കളാണ്. 

ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ക്കു ശേഷം നാട്ടിലെത്തിച്ച് സംസ്‌കരിക്കും എന്ന് ബന്ധുമിത്രാദികള്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top