Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ഖത്തറില്‍  വെള്ളിയാഴ്ച മുതൽ  ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. പ്രാദേശികമായി അല്‍ബവാരി എന്നറിയപ്പെടുന്ന കാറ്റ് ഒരാഴ്ച്ച നീളുമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.ഇത് രാജ്യത്തിന്റെ ഭൂരിഭാഗത്തെയും ബാധിക്കും, പ്രത്യേകിച്ച് പകൽ സമയത്ത്.

12-22 കിലോമീറ്റർ വേഗതയിൽ ചില സമയങ്ങളിൽ 30 കിലോമീറ്റർ വരെ വേഗതയിലും കാറ്റടിക്കാൻ സാധ്യത ഉണ്ടെന്നും  പൊടിക്കാറ്റ് ഉണ്ടാകുന്നതിനാൽ കാഴ്ച പരിധി മൂന്ന് കിലോമീറ്റർ വരെയായി കുറയുമെന്നും അധികൃതർ അറിയിച്ചു.

ഉയര്‍ന്ന താപനില 41 -47 ഡിഗ്രിയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. ചൂടായതിനാല്‍ കടലില്‍ കളിക്കുന്നത് ഒഴിവാക്കണമെന്നും ഇത് സംബന്ധമായ ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അഞ്ച് മുതല്‍ ഏഴ് അടി വരെ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കാന്‍ ഇടയാക്കും. ചില സമയങ്ങളില്‍ തിരമാലകളുടെ ഉയരം 9 അടിവരെയാവും. കാറ്റിനോടൊപ്പം പൊടി അടിച്ചുയരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശം നൽകി.
Top