തിരുവനന്തപുരം: കൊവിഡ് വാക്സിന് സ്വീകരിക്കുന്നവര്‍ക്ക് മദ്യപിക്കാമോയെന്ന കാര്യത്തില്‍ വ്യക്തത വരുത്തി സംസ്ഥാന സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീല്‍.
രാജ്യത്ത് രണ്ട് കോടിയോളം ആളുകളാണ് ഇതുവരെ കൊവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചത്. കേരളത്തില്‍ ഇതുവരെ മുപ്പതിനായിരത്തോളം മുതിര്‍ന്ന പൗരന്മാര് വാക്സീന് സ്വീകരിച്ചു കഴിഞ്ഞു.
വാക്സിന് വിതരണം തുടങ്ങി ഒന്നര മാസം പിന്നിടുമ്പോള്‍ വാക്സിനേഷനു മുന്‍പും ശേഷവുമുള്ള മദ്യപാനത്തെക്കുറിച്ചാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്കു സംശയം നിലനില്‍ക്കുന്നത്.
ഇതുസംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ ഒന്നുംതന്നെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പുറത്തിറക്കിയിട്ടുമില്ല. എന്നാല്‍ വാക്സിന് സ്വീകരിച്ച്, അടുത്ത ആറാഴ്ച മദ്യപാനം ഒഴിവാക്കുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തില്‍, മദ്യപാനികള്‍ പൊതുവെ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ മദ്യം കഴിക്കുന്നവരാണ് (ബിഞ്ച് ഡ്രിങ്കിങ്). ഇതു സംബന്ധിച്ച് ശാസ്ത്രീയ പഠനങ്ങളും നിലവില്‍ വന്നിട്ടുണ്ട്.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഈ ശീലം വളരെക്കൂടുതലാണ്. എന്നാല്‍ വാക്സിന് സ്വീകരിച്ചശേഷം ഈ രീതിയില്‍ മദ്യപിക്കുന്നത് വാക്സിന്റെ ഉദ്ദേശ്യം തന്നെ ഇല്ലാതാക്കുന്നതാണ്.
മദ്യപാനം മനുഷ്യശരീരത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി കുറയ്ക്കും (ഇമ്യൂണോ സപ്പ്രഷന്‍). സ്വാഭാവികമായും വാക്സിന്റെ പ്രവര്‍ത്തനങ്ങളെയും ഇതു ബാധിക്കും.
ആന്റിബോഡിയുടെ അളവില്‍ കുറവുണ്ടായേക്കാം. കേരളത്തിലെ മദ്യപാന രീതി പ്രത്യേകിച്ചും കൊവിഡ് പ്രതിരോധത്തെ ദോഷകരമായി ബാധിക്കുന്നതാണ്.
മാത്രമല്ല, വാക്സീന് സ്വീകരിച്ചശേഷവും സാമൂഹിക അകലം, മാസ്ക് ധരിക്കല്‍ ഉള്‍പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്. മദ്യപിക്കുന്നവര്‍ ഇതു ലംഘിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.
വാക്സിനേഷനു കുറഞ്ഞതു മൂന്നു ദിവസം മുന്‍പ് എങ്കിലും മദ്യപിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. ചുരുങ്ങിയത് 24 മണിക്കൂര്‍ മുന്‍പ് എങ്കിലും മദ്യപിക്കരുത്. എങ്കില്‍ മാത്രമെ ശരീരത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വാഭാവിക രീതിയില്‍ ആകൂ.
അതേസമയം, പുകവലിയും പൊതുവെ ആരോഗ്യത്തിന് ഹാനികരമാണ്. എന്നാല്‍ വാക്സിന് സ്വീകരിച്ച ശേഷമുള്ള പുകവലിയെ സംബന്ധിച്ച് പഠനങ്ങള്‍ ഒന്നുംതന്നെയില്ല.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക